ADVERTISEMENT

കോഴിക്കോട്∙ നിപ്പ ഇൻക്യുബേഷൻ കാലയളവ് പൂർത്തിയാവുന്നു, കോഴിക്കോട് ജില്ലയുടെ വിമുക്തി പ്രഖ്യാപനം ഒക്ടോബർ 26ന് നടക്കും. മൂന്നാംതവണയും ജില്ലയെ ആശങ്കയിലാഴ്ത്തിയ നിപ്പാക്കാലം ഔദ്യോഗികമായി അവസാനിക്കുന്നതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട്ടുകാർ.

സെപ്റ്റംബർ 12നാണ് ജില്ലയിൽ നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജില്ല നിപ്പ വിമുക്തമായതിന്റെ പ്രഖ്യാപനം 26ന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് മെഡിക്കൽ കോളജ് അറോറ ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പ റിസർച്ചിന്റെ  ഉദ്ഘാടനവും നടക്കും.

മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുക്കും. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ചടങ്ങിൽ ആദരിക്കും.

English Summary:

Kozhikode Nipah: Incubation period is over; Nipah exemption announcement on 26th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com