ADVERTISEMENT

നാഗ്‌പുർ∙ അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് വിഗ്രഹപ്രതിഷ്ഠ നടത്തുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വിഗ്രഹ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾക്കും പൂജകൾക്കും വേണ്ട തയാറെടുപ്പ് നടത്താൻ മോഹൻ ഭാഗവത് പ്രവർത്തകർക്ക് നിർദ്ദേശം നൽകി. നാഗ്‌പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 22ന് പ്രതിഷ്ഠാചടങ്ങുകൾ നടക്കുന്നതിന് മുന്നോടിയായി ജനുവരി 14 മുതൽ പ്രതിഷ്ഠാ പൂജകൾ ആരംഭിക്കും.

ക്ഷേത്രത്തിന്റെ നിർമാണ ജോലികൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് ക്ഷേത്രം തന്ത്രി ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. വിഗ്രഹ പ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തുമെന്നാണ് സൂചന. ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി 5 ദിവസം അയോധ്യയിൽ തങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

‘ഇന്ന് ലോകം, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയെ ഉറ്റുനോക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഭിന്നിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണം. ഇന്ത്യ ലോകശക്തിയായി വളരുകയാണ്. പല മേഖലകളും വികസിക്കുകയാണ്. വോട്ടു ചെയ്യുകയെന്നത് പൗരന്മാരുടെ കടമയാണ്. എല്ലാവരും വളരെ ചിന്തിച്ച്, ആരു നല്ലത് ചെയ്തുവെന്ന് ആലോചിച്ച് വേണം വോട്ട് ചെയ്യാൻ. വളരെ നാളത്തെ അനുഭവങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്’ – മോഹൻ ഭാഗവത് പറഞ്ഞു.

English Summary:

Ram Temple at Ayodhya to open from January 22 Says RSS chief Mohan Bhagwat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com