ADVERTISEMENT

കാസർകോട്∙ ചിറ്റാരിക്കലിലെ സ്കൂളിൽ ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച പ്രധാനാധ്യാപികയ്‌ക്കെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ ചിറ്റാരിക്കൽ പൊലീസ് എസ്എച്ച്ഒ, കാസര്‍കോട് ഡിഡിഇ എന്നിവരോട് റിപ്പോര്‍ട്ട് തേടി.

പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ കോട്ടമല എംജിഎം യുപി സ്കൂള്‍ പ്രധാനാധ്യാപിക ഷേര്‍ളി ജോസഫ് ഒളിവിൽ പോയിരുന്നു. കാസർകോട് സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി എ.സതീഷ്കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. ഈ മാസം 19നായിരുന്നു കേസിനാസ്പദമായ സംഭവം.

മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് അഞ്ചാം ക്ലാസുകാരനെ സ്കൂൾ അസംബ്ലിക്കിടെ സ്റ്റാഫ് മുറിയുടെ സമീപത്തേക്ക് കൊണ്ടു പോയി പ്രധാനാധ്യാപിക കത്രിക ഉപയോഗിച്ച് ബലമായി മുടി മുറിച്ചെന്നാണ് പരാതി. സംഭവത്തിൽ മന്ത്രി കെ. രാധാകൃഷ്ണനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

English Summary:

Child welfare commission register case against Chittarikkal school teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com