ADVERTISEMENT

കോഴിക്കോട്∙ ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ പറഞ്ഞതു മുഴുവൻ ലീഗ് നിലപാടല്ലെന്നു വ്യക്തമാക്കി കെ.എം.ഷാജി. പ്രസംഗത്തിലുടനീളം തരൂർ പലസ്തീനിലെ ദുരന്തങ്ങളെ വിവരിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വിഷയത്തിൽ ലീഗുമായി യോജിക്കാത്ത അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇടയിൽ പറയുകയും ചെയ്തു. ലീഗിനും കോൺഗ്രസിനും പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്നും ഷാജി പറഞ്ഞു.  മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിയിൽ ഹമാസിനെ ‘ഭീകരവാദികൾ’ എന്നായിരുന്നു തരൂർ വിശേഷിപ്പിച്ചത്.

‘‘ലീഗിന് വേറെ അഭിപ്രായമുണ്ട്. കോൺഗ്രസിനു വേറെ അഭിപ്രായമുണ്ട്. നെഹ്റുവിനോടു തർക്കിച്ച പാർട്ടിയാണു ലീഗ്. എ.കെ.ആന്റണിയുടെ, പത്തുപൈസക്ക് കൊള്ളാത്ത മകനെ കൊണ്ടുപോകുന്ന ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻപോലും അദ്ദേഹത്തിന് അറിയില്ല. അയാൾക്കുവരെ വലിയ സ്ഥാനം കൊടുക്കുന്ന ബിജെപി, എത്രവലിയ സ്ഥാനത്തു തരൂരിനെ കൊണ്ടുപോയി ആദരിക്കും. പക്ഷേ 10 കൊല്ലം പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും ഒരു സന്ധിയുമില്ലാതെ ഫാഷിസ്റ്റുകളോടു പൊരുതുന്നവരുടെ നിരയിൽ ശശി തരൂരുണ്ട്’’–ഷാജി പറഞ്ഞു.  

English Summary:

K M Shaji respond to Shashi Tharoor s speech against Hamas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com