ADVERTISEMENT

കോഴിക്കോട് ∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ പ്രതികരണവുമായി കാന്തപുരം എ.പി.അബൂബക്കർ മുസ‌ലിയാർ. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു കാന്തപുരം ആവശ്യപ്പെട്ടു.

സ്ഫോടനമുണ്ടായ കളമശേരി കൺവൻഷൻ സെന്ററിന് സമീപം തടിച്ചുകൂടിയ ആൾക്കൂട്ടം. ചിത്രം: ടോണി ഡൊമിനിക്∙മനോരമ
സ്ഫോടനമുണ്ടായ കളമശേരി കൺവൻഷൻ സെന്ററിന് സമീപം തടിച്ചുകൂടിയ ആൾക്കൂട്ടം. ചിത്രം: ടോണി ഡൊമിനിക്∙മനോരമ

‘‘വിവിധ സമുദായങ്ങൾ വളരെ ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. കളമശേരിയിലെ സ്ഫോടനം ഏറെ ദുഃഖിപ്പിക്കുന്നതും നടുക്കുന്നതുമാണ്. മതസ്പർധയും വർഗീയതയും ഈ അവസരത്തിൽ വളരാതിരിക്കാൻ മുഴുവൻ ജനങ്ങളും നിയമപാലകരും ജാഗ്രത പുലർത്തണം. അക്രമത്തിന് ഇരയായവരുടെ വേദനയിൽ പങ്കുചേരുന്നു’’ – കാന്തപുരം അറിയിച്ചു.

കളമശേരിയിൽ സ്ഫോടനം ഉണ്ടായ സാമ്ര കൺവൻഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം.
കളമശേരിയിൽ സ്ഫോടനം ഉണ്ടായ സാമ്ര കൺവൻഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം.

കളമശേരി സ്ഫോടനത്തിൽ ബോംബ് വച്ചതു താനാണെന്നു പറഞ്ഞു കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനാണു കേസിലെ പ്രതിയെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സ്ഫോടനം. ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്കു പൊള്ളലേൽക്കുകയും ചെയ്തു. മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസിയും സ്ഥലത്തെത്തി. സംസ്ഥാനത്തെങ്ങും പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary:

Kanthapuram A.P. Abubakar Musliyar reacts to the explosion at the convention center where the regional conference of Jehovah's Witnesses is being held in Kalamassery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com