ADVERTISEMENT

പത്തനംതിട്ട ∙ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിയ സിനിമ– ടിവി താരം ഡോ.രജിത്കുമാറിനു തെരുവുനായയുടെ കടിയേറ്റു. ഷൂട്ടിങ്ങിനു മുൻപായി രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണു രജിത്കുമാറിനു നേരെ തെരുവുനായ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ഉടനെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ക്ഷേത്രത്തിലേക്കു പോകവെ തിയറ്ററിനു സമീപത്തായിരുന്നു തെരുവുനായ് ആക്രമിച്ചതെന്നു രജിത്കുമാർ പറഞ്ഞു. മൂന്നു നായ്ക്കൾ ഒരുമിച്ചെത്തിയായിരുന്നു ആക്രമണം. ഒരു നായ രജിത്കുമാറിന്റെ കാലിൽ കടിച്ചുതൂങ്ങി. അടുത്തുണ്ടായിരുന്നു മറ്റു 2 പേരെയും നായ്ക്കൾ കടിച്ചു. കടിയേറ്റവരെല്ലാം ചികിത്സ തേടി. കൈകളിലും കാലുകളിലുമായാണു നായ്ക്കൾ കടിച്ചതെങ്കിലും ആരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

English Summary:

Film and TV star Dr. Rajith Kumar was bitten by a street dog while shooting for a new film at Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com