ADVERTISEMENT

കോട്ടയം ∙ കൊച്ചിയിൽ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ തള്ളിപ്പറഞ്ഞ് കെപിഎംഎസ്. വിനായകനെ പോലുള്ളവർ നാടിന്റെ പൊതുസ്വത്ത് ആണെന്നും ഇത്തരക്കാർ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകളുണ്ടെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

വിനായകൻ (ഫയൽ ചിത്രം ∙ മനോരമ)
വിനായകൻ (ഫയൽ ചിത്രം ∙ മനോരമ)

വിഷയം ജാതി കൊണ്ട് അടയ്‌ക്കേണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിനായകന്റെ പെരുമാറ്റ രീതിയെയും പൊലീസ് നടപടിയെയും അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ നടക്കവെയാണു കെപിഎംഎസിന്റെ പ്രതികരണം. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോടു മോശമായി പെരുമാറിയ സംഭവത്തിൽ, വിധേയമാക്കപ്പെട്ട ആളുടെ മനോഗതി പോലെയിരിക്കുമെന്നു പുന്നല ശ്രീകുമാർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ജാതി സെൻസസ് അനിവാര്യമെന്ന് കെപിഎംഎസ് അഭിപ്രായപ്പെട്ടു. ശരിയായ സ്ഥിതിവിവര കണക്ക് ലഭിക്കുന്നതിനു ജാതി സെൻസസ് ഗുണകരമാണ്. ഇടതു സർക്കാർ ജാതി സെൻസസ് നടപ്പാക്കിയില്ലെങ്കിൽ പിന്നാക്ക വിഭാഗങ്ങളുടെ വിചാരണയ്ക്കു വിധേയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

KPMS Denies Involvement in Actor Vinayakan's Arrest Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com