ADVERTISEMENT

തിരുവനന്തപുരം∙ പാർട്ടി വിലക്കു മറികടന്ന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്തു സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ സദസ് വഴി ആര്യാടൻ ഷൗക്കത്ത് നടത്തിയത് അച്ചടക്ക ലംഘനം തന്നെയെന്ന് കെപിസിസി. ഇതുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്ത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വ്യക്തമാക്കി. ഇതേത്തുടർന്ന് ഒരാഴ്ച പാർട്ടി പരിപാടികളിൽ നിന്ന് ആര്യാടൻ ഷൗക്കത്തിനെ ഒരാഴ്ചത്തേക്ക് വിലക്കി. 

ഷൗക്കത്തിനു കെപിസിസി വീണ്ടും നോട്ടിസ് നൽകി. വിലക്ക് ലംഘിച്ചതു വഴി ആര്യാടൻ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്നാണ് കെപിസിസിയുടെ നിലപാട്. 

ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ പേരിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന കെപിസിസിയുടെ കത്തിന് ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മറുപടി നൽകി. വിശദീകരണം കെപിസിസി പ്രസിഡന്റിനാണ് അയച്ചുകൊടുത്തത്. വിലക്ക് ലംഘിച്ച നടപടി പരിശോധനയ്ക്കായി കോൺഗ്രസ് അച്ചടക്ക സമിതിക്കു വിട്ടിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി തീരുമാനിക്കും.

വെള്ളിയാഴ്ചയാണ് ആര്യാടൻ ഫൗണ്ടേഷന്റെ പലസ്‌തീൻ ഐക്യദാർഢ്യ സദസ് മലപ്പുറത്ത് സംഘടിപ്പിച്ചത്. കെപിസിസി മുന്നറിയിപ്പിനെ മറികടന്ന് ആയിരങ്ങളെ അണിനിരത്തിയായിരുന്നു പരിപാടി. ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളാണ് റാലി സംഘടിപ്പിച്ചിരുന്നത്. സമാന്തര പരിപാടി സംഘടിപ്പിക്കുന്നത് അതീവ ഗുരുതരമായ അച്ചടക്ക ലംഘനമായാണ് കാണുന്നതെന്നാണ് ആര്യാടൻ ഷൗക്കത്തിനു നൽകിയ കത്തിൽ കെപിസിസി വ്യക്തമാക്കിയത്.

English Summary:

KPCC against Aryadan Shoukath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com