ADVERTISEMENT

മുംബൈ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ തെലങ്കാന സ്വദേശിയായ 19കാരൻ അറസ്റ്റിൽ. ഗണേഷ് രമേഷ് വനപർധി എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞയാഴ്ചയാണ് മുകേഷ് അംബാനിക്ക്, ഭീമമായ തുക ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയുള്ള ഇ-മെയില്‍ സന്ദേശങ്ങൾ ലഭിച്ചത്. 

20 കോടി രൂപ ആവശ്യപ്പെട്ടുള്ള ആദ്യ ഇ-മെയിൽ ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. തുടർന്ന് മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 27ന് മുംബൈയിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇ-മെയിൽ സന്ദേശം ലഭിച്ചു. തുടർന്ന് 400 കോടി രൂപ നൽകിയില്ലെങ്കിൽ അംബാനിയെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി മൂന്നാമത്തെ ഇ-മെയിൽ സന്ദേശവും ലഭിച്ചു. 

മെയിൽ ഐഡി ഷദാബ് ഖാൻ എന്ന വ്യക്തിയുടേതാണെന്നും ബെൽജിയത്തിൽ നിന്നാണ് മെയിലുകൾ വന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒറിജിനൽ ഐഡി ഉപയോഗിച്ചാണോ വ്യാജ ഐ‍ഡി ഉപയോഗിച്ചാണോ മെയിലുകൾ അയച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com