ADVERTISEMENT

ഐസോൾ∙ മിസോ ഗാനത്തിന് ചുവടുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ. ശനിയാഴ്ച ഐസോളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ, ജനപ്രിയ മിസോ ഗായിക സാങ്‌തേയ് ഖുപ്‌തോങ് പാടിയ ‘സീക്രട്ട് ക്രഷ്’ എന്നർഥമുള്ള ‘ദി രുക് തേ’ എന്ന ഗാനത്തിന് മിസോറം കോൺഗ്രസ് അധ്യക്ഷൻ ലാൽസവതയ്‌ക്കൊപ്പമായിരുന്നു ശശി തരൂർ ചുവടുവച്ചത്. ‘15 വർഷത്തെ രാഷ്ട്രീയത്തിലെ ഏറ്റവും രസകരമായത്’ എന്നു ശേഷം അദ്ദേഹം പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com