ADVERTISEMENT

നടുവണ്ണൂർ (കോഴിക്കോട്)∙ വയലിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മൂലാട് ചക്കത്തൂർ വിജയലക്ഷ്മി (64) യെയാണ് കിഴക്കൻ മൂലാട് ചക്കത്തൂർ താഴെവയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് പശുവിന് പുല്ല് ശേഖരിക്കാൻ പോയതായിരുന്നു. 

വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന ഇവരെ തിങ്കളാഴ്ച രാവിലെയായിട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വയലിൽ മരിച്ച നിലയിൽ കണ്ടത്. പരേതനായ ചക്കത്തൂർ മാധവൻ നായരുടെ ഭാര്യയാണ്. മക്കൾ: വിമേഷ് (റിട്ട. ഇന്ത്യൻ ആർമി ), വിജേഷ് (ഇന്ത്യൻ റെയിൽവേ). മരുമക്കൾ: നിയ (മൊടക്കല്ലൂർ ), ഡോ.ഹിദ (ആയുർവേദ ആശുപത്രി നന്മണ്ട).

English Summary:

Woman dies by electrocution at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com