ADVERTISEMENT

കാസർകോട്∙ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എം.സി. കമറുദ്ദീൻ ഉൾപ്പെടെ 29 പേരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം. പതിനഞ്ചുകേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

ബഡ്സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐ.പി.സി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രേഖകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. നിക്ഷേപ തട്ടിപ്പിൽ ആകെ രജിസ്റ്റർ ചെയ്തത് 168 കേസുകളാണ്. കേസിൽ മുഖ്യപ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. 

2020 ഓഗസ്റ്റ് 27 നാണ് ഇത് സംബന്ധിച്ച് ആദ്യ കേസ് ചന്തേര സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യുന്നത്. ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകർക്ക് നീതി കിട്ടാൻ സമരം നടത്തി. ഒടുവില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കമ്പനി ഡയറക്ടർമാരിൽ പലരും വിദേശത്തേക്കു കടന്നു. ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചയാളെ പോലും പിടികൂടിയില്ല. കിലോക്കണക്കിന് സ്വർണം ഇവർ കടത്തിയതായി മൊഴിയുണ്ടെന്നും ഇതെല്ലാം വിദേശത്ത് ബിനാമികളുടെ പേരിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇവ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ലാത്തതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും നിക്ഷേപകർ കോടതിയെ അറിയിച്ചിരുന്നു. 

English Summary:

Manjeswaram Former MLA M.C. Kamaruddin In Crime Branch Charge Sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com