ADVERTISEMENT

തിരുവനന്തപുരം∙ ദേവസ്വം വകുപ്പുമന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മുൻ എംപി എ.സമ്പത്തിനെ നീക്കി. മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുള്ള സമ്പത്തിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. കെജിഒഎ നേതാവായിരുന്ന ശിവകുമാറാണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി.

ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 38,247 വോട്ടിന് യുഡിഎഫിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇതിനുശേഷം ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ചിരുന്നു. 2021 ജൂലൈയിലായിരുന്നു സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.  

സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന സമ്പത്തിനെ 2022ൽ പാർട്ടി തരംതാഴ്ത്തിയിരുന്നു. പാർട്ടി പ്രവർത്തനം കാര്യക്ഷമമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനു ശേഷമാണ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും തമ്മിൽ ഭിന്നതയുണ്ടായത്. ഇതിന്റെ തുടർച്ചയായി ഉണ്ടായ അസ്വാരസ്യങ്ങളും പുതിയ തീരുമാനത്തിലേക്ക് നയിച്ചതായി സൂചനയുണ്ട്.

English Summary:

A Sampath Removed as Private Secretary to Minister K Radhakrishnan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com