ADVERTISEMENT

ചെന്നൈ ∙ പാർട്ടിക്കു പുറത്തായതിനു പിന്നാലെ, അണ്ണാഡിഎംകെയുടെ പേര്, പതാക, ചിഹ്നം, ലെറ്റർഹെഡ് എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് ഒ.പനീർസെൽവത്തെ മദ്രാസ് ഹൈക്കോടതി വിലക്കി. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമിയുടെ ഹർജിയിലാണു നടപടി. 

ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയും തന്നെ അംഗീകരിച്ചിരിക്കെ, പാർട്ടി കോ-ഓർഡിനേറ്ററാണെന്ന് പനീർശെൽവം അവകാശപ്പെടുന്നത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് എടപ്പാടി ഹർജിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം പനീർസെൽവം പക്ഷം ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് എൻ.സതീഷ്കുമാർ അനുവദിച്ചില്ല.

English Summary:

High Court Restrains O Panneerselvam From Using AIADMK's Name, Flag, Symbol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com