ADVERTISEMENT

ചെന്നൈ ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ.ജയലളിത ഉപയോഗിച്ചിരുന്ന ടാറ്റ സഫാരി കാർ വിൽപനയ്ക്ക്.  2.72 ലക്ഷം രൂപയാണ് 1999 മോഡൽ കാറിനു വിലയിട്ടിരിക്കുന്നത്. 1999 മുതൽ 2007 വരെ ഈ കാറിലാണ് ജയലളിത സഞ്ചരിച്ചിരുന്നത്. തുടർന്നു തന്റെ സുഹൃത്തായ ഭാരതിക്ക് നൽകി. ഭാരതി കാർ ഉപയോഗിച്ചെങ്കിലും, കുറച്ച് വർഷങ്ങൾക്ക് ശേഷം മറ്റൊരാൾക്ക് വിറ്റു. 

ഇങ്ങനെ തുടർച്ചയായി കൈ മാറിയ കാറിന്റെ നിലവിലെ ഉടമ നിജന്ദൻ ഏഴുമലയാണ് വീണ്ടും വിൽക്കാൻ തീരുമാനിച്ചത്.  വിൽപന വിവരം പുറത്തു വന്നതോടെ ഈ കാർ വാങ്ങാൻ മത്സരിക്കുകയാണ് അണ്ണാഡിഎംകെ നേതാക്കൾ. ഡീസൽ എൻജിനുള്ള ഈ കാർ ജയലളിത വാങ്ങുമ്പോൾ 8.93 ലക്ഷം മുതൽ 11.08 ലക്ഷം രൂപ വരെയായിരുന്നു വില. ഇൻഷുറൻസ് 2022 മാർച്ച് 21-ന് കാലഹരണപ്പെട്ടു. കാർ വാങ്ങുന്നവർ സ്വയം ഇൻഷുറൻസ് പുതുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com