ADVERTISEMENT

ന്യൂഡൽഹി∙ കശ്മീരിൽ രാജ്യാന്തര അതിർത്തിയിലുണ്ടായ വെടിവയ്‌പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. സാംബെയിലെ നിയന്ത്രണരേഖയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. പാക്ക് റേഞ്ചേഴ്‍സിന്റെ നേതൃത്വത്തിലായിരുന്നു വെടിവയ്‌പ്പ്. രാത്രി 12 ഓടെ തുടങ്ങിയ വെടിവയ്‌പ്പ് പുലർച്ചെ അഞ്ചുമണി വരെ നീണ്ടു. നാല് ഇടങ്ങളിലായി ബിഎസ്എഫ് പോസ്റ്റുകളിലേക്കും ജനവാസമേഖലകളിലേക്കുമാണ് വെടിവച്ചത്. 

ഇതിനിടെ, സുരക്ഷാസേനയുടെ നേതൃത്വത്തിൽ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായി. ആക്രമണത്തിനിടെ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്‌‍മീരിലെ ഷോപ്പിയാനിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ഭീകരരെ കണ്ടെത്തുന്നതിനായി പൊലീസും സുരക്ഷാസേനയും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയായിരുന്നു അക്രമണം. വെടിവെപ്പ് ഉണ്ടായ പ്രദേശത്തുനിന്ന് തോക്കുകളും മറ്റു ആയുധങ്ങളും കണ്ടെത്തി. മറ്റു ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യവും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. കശ്മിരിൽ കഴിഞ്ഞ കുറച്ചുനാളുകളായി നിരവധി തവണയാണ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടൽ നടത്തുന്നത്. 

English Summary:

BSF jawan Killed in Pak firing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com