ADVERTISEMENT

മുംബൈ∙ വീട്ടുജോലിക്കാരിയുടെ മകളെ കാണാതായതിൽ സഹായം തേടി ബോളിവുഡ് നടി സണ്ണി ലിയോണി. ഒൻപതു വയസ്സുകാരിയായ കുട്ടിയെയാണ് കാണാതായത്. കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നും സണ്ണി ലിയോണി അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കുട്ടിയെ കാണാതായ വിവരം അറിയിച്ചത്. ബുധനാഴ്ച വൈകിട്ട് മുംബൈയിലെ ജോഗേശ്വരിയിൽ നിന്നാണ് കുട്ടിയെ കാണാതായത്.

കുട്ടിയുടെ പേരും വിവരങ്ങളും ചിത്രവും ഉൾപ്പടെ പങ്കുവച്ചു കൊണ്ടാണ് കുറിപ്പ്. ‘‘ഇത് അനുഷ്ക, എന്റെ വീട്ടു ജോലിക്കാരിയുടെ മകളാണ്. എട്ടാം തിയതി വൈകിട്ട് ഏഴ് മണി മുതൽ ജോഗേശ്വരി വെസ്റ്റിൽ നിന്ന് കുട്ടിയെ കാണാതായി. 9 വയസ്സാണ്. അവൾക്കായി തിരച്ചിലിലാണ് മാതാപിതാക്കൾ. അവളെ കണ്ടെത്തുകയോ വിവരം നൽകുകയോ ചെയ്യുന്നവർക്ക് 11,000 രൂപ പ്രതിഫലം നൽകും . ഇതു കൂടാതെ 50,000 രൂപ ഞാൻ നൽകും. നിങ്ങളുടെ കണ്ണുകൾ തുറന്ന് ഈ കുഞ്ഞിനെ തിരയൂ’’.- സണ്ണി ലിയോണി കുറിച്ചു.

വിവരം ലഭിക്കുന്നവർക്ക് കുട്ടിയുടെ അച്ഛനെയോ അമ്മയെയോ ബന്ധപ്പെടുകയോ തനിക്ക് മെസേജ് അയയ്ക്കുകയോ ചെയ്യാം എന്നും സണ്ണി ലിയോണി പറഞ്ഞു. 

English Summary:

Sunny Leone seek help to find house helper's daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com