ADVERTISEMENT

കർണാടക∙ കർണാടകയിൽ അഴിച്ചുപണിയുമായി ബിജെപി. മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്ര യെഡിയൂരപ്പ എംഎൽഎയെ പുതിയ ബിജെപി പ്രസിഡന്റായി നിയമിച്ചു. അടിയന്തിരമായി സ്ഥാനമേറ്റെടുക്കാനാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉത്തരവിറക്കിയിരിക്കുന്നത്. 

ബിജെപിയുടെ കർണാടകയിലെ പത്താമത്തെ സംസ്ഥാന അധ്യക്ഷനാണ് വിജയേന്ദ്ര യെഡിയൂരപ്പ. 2019ൽ നിയമിതനായ  സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിൽ നിന്നാണ് അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്. കർണാടക നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ശിക്കാരപുരയിൽ നിന്നും 11,008 വോട്ടുകൾക്കാണ് വിജയേന്ദ്ര നിയമസഭയിലെത്തിയത്.  

English Summary:

BS Yediyurappa's son Vijayendra Yediyurappa appointed as new Karnataka BJP chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com