ADVERTISEMENT

തിരുവനന്തപുരം ∙ എല്‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഒരിടവേളയ്ക്കുശേഷം കണ്ണൂരിലേക്ക് വീണ്ടും വിമാനയാത്രയ്ക്ക്. തിരുവനന്തപുരത്തുനിന്നാണ് കണ്ണൂരിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാകും യാത്ര. 

എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് സർവീസ് ആരംഭിച്ചതോടെയാണ് ഇ.പി.ജയരാജന് വീണ്ടു വിമാനയാത്രയ്ക്ക് അവസരമൊരുങ്ങിയത്. കൂടുതൽ ആഭ്യന്തര സർവീസുകൾ തുടങ്ങുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കഴിഞ്ഞവർഷം ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ടതിനെ തുടർന്ന് ജയരാജന് ഇൻഡിഗോ കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

വിലക്കു കാലാവധി കഴിഞ്ഞെങ്കിലും പ്രതിഷേധ സൂചകമായിട്ടാണ് കണ്ണൂരിലേക്കുള്ള വിമാനയാത്ര ജയരാജൻ ഒഴിവാക്കിയത്. ട്രെയിനിലായിരുന്നു തിരുവനന്തപുരത്തേയക്കുള്ള യാത്രകൾ. ഇൻഡിഗോ മാത്രമായിരുന്നു തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് നേരിട്ട് സർവീസ് നടത്തിയിരുന്നത്.

English Summary:

EP Jayarajan to Travel in Flight From Thiruvananthapuram to Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com