ADVERTISEMENT

ന്യൂഡൽഹി∙ പൊലീസിന്റെ അകമ്പടിയോടെ രോഗിയായ ഭാര്യ സീമയെ സന്ദർശിക്കുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ഭാര്യയെ ചേർത്തുപിടിക്കുന്ന മനീഷ് സിസോദിയയുടെ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച അരവിന്ദ് കേജ്‍രിവാൾ, വേദന നിറഞ്ഞ ചിത്രമെന്ന് അതിനൊപ്പം കുറിച്ചു. രാജ്യത്തെ പാവപ്പെട്ട കുഞ്ഞുങ്ങൾക്കു പ്രതീക്ഷ പകർന്ന വ്യക്തിയോട് അനീതി ചെയ്യുന്നത് ശരിയാണോയെന്നും കേജ്‍രിവാള്‍ ചോദിച്ചു.

ഗുരുതരാവസ്ഥയിലുള്ള ഭാര്യയെ കാണാൻ കോടതി അനുവദിച്ചതോടെയാണ്, തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മനീഷ് സിസോദിയ ശനിയാഴ്ച സ്വവസതിയിലെത്തിയത്. ജയിൽ വാഹനത്തിൽ മധുര റോഡിലുള്ള വീട്ടിൽ രാവിലെ 10 മണിയോടെയാണ് സിസോദിയ എത്തിയത്. വൈകിട്ട് നാലു മണിയോടെ ജയിലിലേക്കു മടങ്ങി.

ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഭാര്യയെ കാണാനാണു ഡല്‍ഹി കോടതി വെള്ളിയാഴ്ച മനീഷ് സിസോദിയയ്ക്ക് അനുമതി നല്‍കിയത്. വീടിനു മുൻപിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോട് മനീഷ് സിസോദിയ പ്രതികരിച്ചില്ല. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ സിസോദിയ, നിലവിൽ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

English Summary:

Arvind Kejriwal posted a picture of Sisodia hugging his wife as he was leaving to prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com