ADVERTISEMENT

മുംബൈ ∙ ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദുക്കൾ കാരണമാണെന്ന് ഗാനരചയിതാവ് ജാവേദ് അക്തർ. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അക്തർ. 

സമൂഹത്തിൽ അസഹിഷ്ണുത വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അക്തർ, ഹിന്ദുക്കൾ ഉദാരമതികളും വിശാലഹൃദയരുമാണെന്ന് പറഞ്ഞു. ശ്രീരാമന്റെയും സീതാദേവിയുടെയും നാട്ടിൽ ജനിച്ചതിൽ അഭിമാനമുണ്ട്. താൻ നിരീശ്വരവാദിയാണെങ്കിലും രാമനെയും സീതയെയും ഈ രാജ്യത്തിന്റെ സമ്പത്തായാണ് കരുതുന്നത്. രാമായണം നമ്മുടെ സാംസ്കാരിക പൈതൃകമാണെന്നും അദ്ദേഹം പറഞ്ഞു.

‘നിരവധി ദൈവങ്ങൾ നമുക്കുണ്ട്. മാതൃകാപരമായ ജീവിതം നയിച്ച ഭാര്യയെയും ഭർത്താവിനെയും കുറിച്ചു സംസാരിക്കുമ്പോൾ സീതയും രാമനുമാണ് മനസ്സിലേക്കു വരുന്നത്. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും എറ്റവും നല്ല ഉദാഹരണമാണ് അവർ.’– ജാവേദ് അക്തർ പറഞ്ഞു. 

‘ചിലർ എപ്പോഴും അസഹിഷ്ണുതയുള്ളവരാണ്. എന്നാൽ ഹിന്ദുക്കൾ അങ്ങനെയല്ല. വിശാലഹൃദയരാണ് എന്നതാണ് അവരുടെ പ്രത്യേകത. അതാണ് ഹിന്ദു പാരമ്പര്യവും സംസ്കാരവും പഠിപ്പിക്കുന്നത്. നമ്മൾ മാത്രം ശരിയെന്നും മറ്റുള്ളവർ തെറ്റാണെന്നും ഹിന്ദുക്കൾ കരുതാറില്ല. നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നതിന്റെ കാരണവും അതുതന്നെയാണ്.’– ജാവേദ് അക്തർ കൂട്ടിച്ചേർത്തു. 

English Summary:

Lyricist Javed Akhtar says that democracy exists in India because of Hindus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com