ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ തീപിടിത്തം; നിരവധി ഹൗസ്‌ബോട്ടുകൾ നശിച്ചു – വിഡിയോ

Mail This Article
×
ശ്രീനഗർ∙ ജമ്മു കശ്‌മീരിൽ ദാൽ തടാകത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഹൗസ്‌ബോട്ടുകൾ കത്തിനശിച്ചു.
ശനിയാഴ്ച പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം. ഒൻപതാം നമ്പർഘട്ടിന് സമീപത്തെ ഹൗസ്‌ബോട്ടിലായിരുന്നു ആദ്യം തീ കണ്ടത്. പിന്നീടത് മറ്റു ബോട്ടുകളിലേക്ക് പടരുകയായിരുന്നു. സംഭവത്തിൽ അഞ്ചുബോട്ടുകളും മൂന്ന് ഹട്ടുകളും പൂർണമായും നശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റു ബോട്ടുകൾക്കും സാരമായി കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ആളപയാമോ ആർക്കെങ്കിലും പരുക്കേറ്റതായോ റിപ്പോർട്ടുകളില്ലെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസ് പരിശോധനകൾ തുടരുകയാണ്
English Summary:
Massive fire destroys at least 5 houseboats in Srinagar's iconic Dal Lake
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.