ADVERTISEMENT

ഇടുക്കി∙ ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 ആദിവാസി കോളനിയിലെ താമസക്കാരായ ഗോപി നാഗൻ (50), സജീവൻ (45) എന്നിവരെയാണ് കാണാതായത്. ആനയിറങ്കൽ ഭാഗത്തു നിന്നും 301 കോളനിയിലേയ്ക്ക് വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. നാട്ടുകാരും  തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

English Summary:

Boat capsized in Idukki Anayirangal Dam; 2 went missing, search operations on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com