ADVERTISEMENT

തിരുവനന്തപുരം ∙ പ്രസംഗത്തിനിടെ വേദിയിലിരുന്നു ഫോണിൽ സംസാരിച്ചയാളെ പരസ്യമായി ശകാരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ‘‘പ്ലീസ്, സംസാരിക്കരുത്, ഫോൺ നിർത്ത്, ഒരു മര്യാദ കാണിക്ക് ആദ്യം’’ എന്നായിരുന്നു സുധീരന്റെ വാക്കുകൾ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.

ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 87–ാം ക്ഷേത്ര പ്രവേശന വിളംബരത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1923-ൽ, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കാക്കിനട സമ്മേളനം തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടാൻ സമിതി രൂപീകരിച്ചതും ഇതിനായി ടി.കെ.മാധവൻ മഹാത്മാ ഗാന്ധിയെ കണ്ടതുമെല്ലാം സുധീരൻ വിശദീകരിക്കുമ്പോഴാണ് വേദിയിൽ ഇരുന്നയാളുടെ ഫോൺ ബെല്ലടിച്ചത്.

പ്രസംഗം തടസ്സപ്പെട്ടതോടെ സുധീരൻ അസ്വസ്ഥനായി. ‘‘പ്ലീസ്, സംസാരിക്കരുത്, ഫോൺ നിർത്ത്, ഒരു മര്യാദ കാണിക്ക് ആദ്യം. ഫോൺ മാറ്റിവയ്ക്ക്. നമ്മൾ ഒരു യോഗത്തിന്റെ അച്ചടക്കം പാലിക്കണം. അത്യാവശ്യ കോൾ ആണെങ്കിൽ പുറത്തുപോയി സംസാരിക്കണം. ഇവിടെ സംസാരിക്കരുത്. ഞാൻ പ്രസംഗിക്കുമ്പോൾ, ഒരു കാരണവശാലും ഫോണിൽ സംസാരിക്കാൻ പാടില്ല. യോഗ സംബന്ധമായ അച്ചടക്കം പാലിക്കേണ്ടതുണ്ട്.’’– സുധീരൻ കർശനമായി പറഞ്ഞു.

സുധീരൻ ശകാരിച്ചെങ്കിലും ഉടനെ ഫോൺ വയ്ക്കാതെ സംഭാഷണം തുടരുകയും അദ്ദേഹത്തോടു കയർക്കുകയും ചെയ്തയാളെ വേദിയിലുള്ള മറ്റുള്ളവർ ഇടപെട്ടാണു ശാന്തനാക്കിയത്. രംഗം ശാന്തമായതോടെ സുധീരൻ പ്രസംഗം തുടർന്നു.

English Summary:

Congress leader V.M. Sudheeran publicly scolded the person who was on the stage talking on the phone while his speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com