ഹൈദരാബാദിൽ ബഹുനിലക്കെട്ടിടത്തിനു തീപിടിത്തം; 9 പേര്‍ വെന്തുമരിച്ചു
Mail This Article
×
ഹൈദരാബാദ് ∙ ഹൈദരാബാദിലെ നമ്പള്ളിയിൽ റസിഡൻഷ്യൽ ബിൽഡിങ്ങിന് തീപിടിച്ച് ഒൻപതു പേര്‍ വെന്തുമരിച്ചു. സംഭവത്തിൽ പൊള്ളലേറ്റ മൂന്നുപേരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും മുകൾ നിലകളിൽ കുടുങ്ങിയവരെ ജനാല വഴി പുറത്തെത്തിക്കുകയും ചെയ്തു.
താഴത്തെ നിലയിൽ കൂട്ടിയിട്ട രാസവസ്തുക്കള്‍ക്കാണ് ആദ്യം തീപിടിച്ചത്. കാർ റിപ്പയറിങ്ങിനിടെയുണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാസവസ്തുക്കളിലേക്കു പടർന്ന തീ വെള്ളമുപയോഗിച്ച് അണയ്ക്കാനായില്ല. പുറത്തെത്തിച്ച പലരും പുക ശ്വസിച്ച് ബോധരഹിതരായിരുന്നു.
English Summary:
Several dead in Hyderabad building fire, blaze caused by spark while repairing car
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.