ADVERTISEMENT

കൊല്ലം∙ വിവാഹം പോലെ വിവാഹമോചനവും ആഘോഷമാക്കി യുവാവ്. കൊല്ലം മയ്യനാട് സ്വദേശിയായ സജാദ് (24) ആണ് മാതാപിതാക്കളോടൊപ്പം കേക്കുമുറിക്കലും ഫോട്ടോയെടുപ്പും നടത്തി വിവാഹമോചനം ആഘോഷിച്ചത്. 

രണ്ടുമാസം മുൻപാണ് സജാദ് വിവാഹമോചിതനായത്. കഴിഞ്ഞ ദിവസമാണ് താന്നി ബീച്ചിൽവച്ച് മാതാപിതാക്കളെ ചേർത്തുനിർത്തി കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

2022 ഓഗസ്റ്റിലായിരുന്നു വിവാഹം. ഒരു മാസം മാത്രമായിരുന്നു ഒന്നിച്ചുള്ള ജീവിതം. വിവാഹത്തിനു ഫോട്ടെയെടുത്ത ഫൊട്ടേഗ്രാഫറെ വിളിച്ചുവരുത്തിയാണ് വിവാഹമോചനത്തിന്റെ ആഘോഷ ചിത്രങ്ങളും പകർത്തിയത്. മുടി നീട്ടി വളർത്തിയിരുന്ന സജാദ്, വിവാഹമോചനത്തിനു പിന്നാലെ മുടിയും മുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com