ADVERTISEMENT

കൊച്ചി∙ ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിനു സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടേതാണു തീരുമാനം. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്നാണു വിശദീകരണം.

സംഭവം വിവാദമായതോടെ ഹസീന പണം മുഴുവൻ തിരികെ നൽകിയിരുന്നു. പണം ലഭിച്ചതോടെ തങ്ങൾക്കു പരാതിയില്ലെന്നു പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞിരുന്നു. എന്നാൽ ക്രമക്കേടു നടന്നതായി അൻവർ സാദത്ത് എംഎൽഎ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റിന്റെ നിർദേശ പ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി എൽ.അനിതയാണു ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തത്.

സർക്കാർ നൽകിയ 1.20 ലക്ഷം രൂപയാണ് മഹിളാ കോൺഗ്രസ് നേതാവും ഭർത്താവും ചേർന്നു തട്ടിയെടുത്തത്. പെൺകുട്ടിയുടെ കുടുംബം വളരെ മോശം സാഹചര്യത്തിലാണ് താമസിച്ചിരുന്നത്. അൻവർ സാദത്ത് എംഎൽഎ ഇടപെട്ടാണു കുടുംബത്തെ വാടകവീട്ടിലേക്കു മാറ്റി പാർപ്പിച്ചത്. ഹസീനയും ഭർ‌ത്താവും പെൺകുട്ടിയുടെ കുടുംബത്തെ സമീപിക്കുകയും വാടക വീടിന് അഡ്വാൻസ് നൽകാൻ 20,000 രൂപ വേണമെന്ന് പറഞ്ഞ് അവരിൽനിന്ന് വാങ്ങിച്ചു.

പിന്നീട് എംഎൽഎ ഈ തുക ഇവർക്ക് തിരികെ നൽകിയെങ്കിലും അതു തിരികെ പെൺകുട്ടിയുടെ വീട്ടുകാർക്കു ലഭിച്ചില്ല. പിന്നീട് ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനെന്നു പറഞ്ഞ് തുടർച്ചയായി ആറു ദിവസം പെൺകുട്ടിയുടെ കുടുംബത്തിൽനിന്നും 20,000 രൂപവീതം വാങ്ങി. പറ്റിക്കപ്പെടുകയാണെന്നു പെൺകുട്ടിയുടെ അച്ഛന് മനസ്സിലായപ്പോൾ അയാൾ എംഎൽഎയെ സമീപിച്ചു. എംഎൽഎ ഇടപെട്ടതോടെയാണ് 70,000 രൂപ തിരികെ നൽകിയത്.

English Summary:

Mahila Congress leader Haseena Muneer got suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com