ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിനെ വിമർശിച്ച് എം.കെ.മുനീർ എംഎൽഎ. സമൂഹ മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് വോട്ടു ചോദിക്കാൻ  സർക്കാര്‍ ചെലവിലുള്ള കേരള യാത്രയാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മാറ്റമില്ലാതെ തുടരുമ്പോഴാണ് നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്.  ഈ വിലകൂടിയ യാത്ര ജനത്തിന് വേണ്ടിയല്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഫെസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഹൈടെക് കാലത്ത് രാജാവ് എന്തിന് എഴുന്നള്ളണം, പണം മുടിക്കാനല്ലാതെ..!!

മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും 140 നിയോജക മണ്ഡലങ്ങളിലും നേരിട്ട് എത്തുകയാണ്. അതിന് ലക്ഷങ്ങൾ മുടക്കിയ രഥങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ എട്ടു വർഷത്തെ വികസനത്തെ പറ്റി പറയാനും ജനങ്ങളുടെ അഭിപ്രായം അറിയാനും അവരുടെ പരാതികൾ കേൾക്കാനുമാണത്രേ ഈ യാത്ര. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടു ചോദിക്കാൻ സർക്കാർ ചെലവിൽ ഒരു കേരള യാത്ര, അത്ര തന്നെ. ഇതൊക്കെ തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും.

ഈ മുഖ്യമന്ത്രി തന്നെയാണല്ലോ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ നഗരത്തിലും പ്രമുഖരെ ചെന്ന് കണ്ടത്. വ്യവസായികളും കച്ചവടക്കാരും ജാതി മത നേതാക്കരെയുമല്ലേ കണ്ടത്. ജനങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഇപ്പോൾ കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെയറിയാം. നാലുമാസമായി മുടങ്ങികിടക്കുന്ന പെൻഷൻ ലഭിക്കുന്നില്ല, വികലാംഗരുടെയും സഹായികളുടെതും മറ്റു അശരണരുടെയും അടക്കം പലരുടെയും ആനുകൂല്യങ്ങൾ കിട്ടുന്നില്ല,

വിലക്കയറ്റം അതിരൂക്ഷമായിരിക്കുന്നു, സപ്ലൈകോ കടകളിൽ സാധനമില്ല എന്ന് മാത്രമല്ല പല സാധനങ്ങളുടെയും വില കൂട്ടാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. 

വൈദ്യുതി, വെള്ളം, ഭൂമി സകലതിന്റെയും വില കൂട്ടി. തകർന്ന റോഡുകൾ,  സർക്കാർ ജീവനക്കാർക്ക് ക്ഷാമ ബത്തയില്ല. കെ.എസ്.ആർ.ടി  ജീവനകാർക്ക് ശമ്പളമില്ല. അങ്ങനെ എത്രയോ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. അതിനിടയിലാണ് 

മുഖ്യമന്ത്രിയുടെ പ്രതിഛായ നിർമിതിക്ക് വേണ്ടി മാത്രം ലക്ഷങ്ങൾ മുടക്കിയ പി.ആർ & ഐ.ടി വിദഗ്ധരുണ്ടെന്നിരിക്കെ ഈ വില കൂടിയ യാത്ര ആർക്ക് വേണ്ടിയാണ്. ജനത്തിന് വേണ്ടിയല്ല എന്നുറപ്പ്.

English Summary:

M.K. Muneer MLA Against NavaKerala Sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com