ADVERTISEMENT

അടിമാലി (ഇടുക്കി) ∙ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച അടിമാലി ഇരുന്നൂറേക്കർ സ്വദേശികളായ അന്നക്കുട്ടിയുടെയും മറിയക്കുട്ടിയുടെയും വീടുകൾ സന്ദർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ പെൻഷൻ നൽകുന്നതുവരെ ഇരുവർക്കും 1600 രൂപ വീതം നൽകുമെന്ന് ചെന്നിത്തല പറഞ്ഞു. ഉച്ചയോടെയാണ് രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഇരുവരുടെയും വീടുകളിലെത്തിയത്.

സിപിഎമ്മുകാർ വീടുകയറി നോക്കി അവരുടെ ആൾക്കാർക്ക് മഞ്ഞ കാർഡ് കൊടുത്തെന്നും ഇപ്പോൾ അരി പോലും കിട്ടാനില്ലെന്നും മറിയക്കുട്ടി പറഞ്ഞു. ‘‘ആ വിമാനം പറന്നു, ഞങ്ങൾക്ക് തരാന്ന് പറഞ്ഞല്ലെ പറന്നത്, തന്നോ?. ബസ് മേടിച്ചു, ഞങ്ങളെ കയറ്റിയോ. ആ നീന്തൽകുളത്തിൽ നീന്താൻ ഞങ്ങൾക്കുമില്ലേ ആശ. ഞങ്ങളും ഈ രാജ്യത്തിന്റെ അവകാശികളല്ലേ?’’– മറിയക്കുട്ടി ചോദിച്ചു. അഞ്ച് മാസമായി പെൻഷൻ കിട്ടിയിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു. 

വയോധികമാർക്ക് ഭിക്ഷ യാചിക്കേണ്ടി വന്നതിൽ സർക്കാരിനെതിരെ ചെന്നിത്തല രൂക്ഷമായി വിമർശനം ഉന്നയിച്ചു. ഭിക്ഷ യാചിക്കേണ്ടി വരുന്നത് ഏറ്റവും വലിയ ഗതികേടാണെന്നും സർക്കാർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1600 രൂപ വീതം ഇരുവർക്കും രമേശ് ചെന്നിത്തല കൈമാറി.

English Summary:

Ramesh Chennithala visit Mariakutty Adimali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com