ADVERTISEMENT

കൊച്ചി ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ മുൻമന്ത്രി എ.സി. മൊയ്തീനെതിരെ മൊഴിയുമായി ഇടനിലക്കാരൻ ജിജോർ. കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മൊയ്തീന്റെ ബെനാമിയാണെന്നും പണം പലിശയ്ക്ക് കൊടുത്തെന്നും ജിജോർ മൊഴി നൽകിയതായാണ് വിവരം. സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനും മുൻ ഡിഐജി എസ്.സുരേന്ദ്രനുമെതിരെയും ജിജോർ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ പ്രധാന ഭാഗങ്ങൾ ഇ.ഡി കോടതിയിൽ വായിച്ചു.

സതീഷ് കുമാറിന്റെ ജാമ്യഹർജി ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതി പരിഗണിച്ചിരുന്നു. ഇതിനിടെയാണ് ഇ.ഡി കോടതിയിൽ മൊഴിയുടെ പ്രധാന ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചത്. നേരത്തെ മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തിയ മൊഴി കൂടിയാണിത്. നേതാക്കളില്‍നിന്ന് 100 രൂപയ്ക്ക് 3 രൂപ എന്ന നിരക്കിൽ വാങ്ങിയ പണം 100ന് 10 രൂപ എന്ന നിരക്കിൽ ആളുകൾക്ക് പലിശയ്ക്ക് നൽകുകയും ഇതില്‍ ലാഭമുണ്ടാക്കുകയും ചെയ്തു. ഇതിന്റെ ലാഭവിഹിതം നേതാക്കള്‍ക്ക് നൽകിയതായും ജിജോർ മൊഴി നൽകി.

മുൻ ഡിഐജി സുരേന്ദ്രൻ, സതീഷ് കുമാറിന്റെ പല ഇടപാടുകളിലും മധ്യസ്ഥനായി പ്രവർത്തിച്ചതായാണ് മൊഴി. പലരേയും പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചു ഭീഷണിപ്പെടുത്താനും സുരേന്ദ്രന്‍ കൂട്ടുനിന്നു. ഇതിലൂടെ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഒരു ശതമാനം സുരേന്ദ്രൻ കൈപ്പറ്റിയിരുന്നു. ഇവർക്കു പുറമേ മറ്റു പല നേതാക്കൾക്കെതിരെയും ആരോപണം ഉയർന്നതായി വിവരമുണ്ട്. ജാമ്യഹർജിയിൽ വാദം കേൾക്കൽ പൂർത്തിയാക്കിയ കോടതി വിധി പറയൽ പിന്നത്തേക്കു മാറ്റി.

English Summary:

Karuvannur Bank Scam: Main accused Satheesh Kumar is a benami of AC Moideen, reveals Jejor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com