ADVERTISEMENT

ന്യൂഡൽഹി ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിലിനെ നിയമിച്ചു. സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചുള്ള കത്ത് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് രാഹുലിനു കൈമാറി. തിരഞ്ഞെടുപ്പിൽ രാഹുലിന് 2,21,986 വോട്ട് ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച അബിൻ വർക്കി 1,68,588 വോട്ടും അരിത ബാബു 31,930 വോട്ടും നേടി. ഇരുവരും വൈസ് പ്രസിഡന്റുമാരാകും.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പിൽനിന്ന്:

സംഘടനയുടെ ചോരയും നീരുമായ നിങ്ങളുടെ വോട്ടുകൾ കൊണ്ടാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എത്തിച്ചേർന്നത് എന്ന് നല്ല ബോധ്യമുണ്ട്. യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം പ്രസിഡന്റ് തൊട്ട് ഇതുവരെയുള്ള എല്ലാ ചുമതലകളും വിശ്വാസത്തോടെ ഏൽപ്പിച്ച പ്രസ്ഥാനത്തിനോടും പ്രിയ സഹപ്രവർത്തകരോടുമുള്ള നന്ദി, വാക്കിലല്ല പ്രവൃത്തിയിലുണ്ടാകും.

സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള കത്ത് അഖിലേന്ത്യ പ്രസിഡന്റ് ബി.വി.ശ്രീനിവാസിൽനിന്നും ഏറ്റുവാങ്ങി. ഈ പ്രക്രിയയുടെ ഭാഗമായി മണ്ഡലം-അസംബ്ലി-ജില്ലാ-സംസ്ഥാന കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹപ്രവർത്തകർക്ക് ഹൃദയാഭിവാദ്യങ്ങൾ. നമുക്കൊന്നിച്ച് പൊരുതാം, നാടിനായി പ്രസ്ഥാനത്തിനായി.

English Summary:

Rahul Mamkootathil has been appointed as the President of Youth Congress in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com