ADVERTISEMENT

അമരാവതി∙ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) മുൻ നേതാവും നടിയുമായ ദിവ്യവാണി കോൺഗ്രസില്‍ ചേർന്നു. ബുധനാഴ്ച, എഐസിസി ചുമതലയുള്ള മണിക്‌റാവു താക്കറെയെ സന്ദർശിച്ച ശേഷമാണ് ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്.

ആന്ധ്രാപ്രദേശിൽ ടിഡിപിയുടെ ഔദ്യോഗിക വക്താവായിരുന്ന ദിവ്യവാണി കഴിഞ്ഞ വർഷം ജൂണിലാണ് പാർട്ടി വിട്ടത്. പാർട്ടി നേതാക്കൾ തന്നെ ഒതുക്കുന്നുവെന്ന ആരോപിച്ചായിരുന്നു പാർട്ടി വിട്ടത്. പ്രമുഖ തെലുങ്ക് നടിയും ടെലിവിഷൻ താരവുമാണ്.

English Summary:

Ex-TDP leader and actor Divyavani joins Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com