ADVERTISEMENT

ന്യൂഡൽഹി∙ ശത്രുരാജ്യങ്ങളിൽനിന്നുള്ള കടന്നാക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി ‌1.4 ലക്ഷം കോടിയുടെ മൂന്ന് മെഗാപദ്ധതികളുമായി ഇന്ത്യ. തദ്ദേശീയ വിമാനവാഹിനി കപ്പൽ നിർമാണം, 97 തേജസ് വിമാന നിർമാണം, 156 പ്രചണ്ഡ് ഹെലികോപ്‍റ്റുകൾ നിർമിക്കുക എന്നിവയാണ് പ്രതിരോധവകുപ്പ് ലക്ഷ്യമിടുന്നത്.

ഇതിനു അനുമതി നൽകുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വസിഷൻസ് കൗൺസിൽ 30ന് ചേരും. ഇന്ത്യയ്ക്കു നേരെയുള്ള ഭീഷണി വർധിക്കുന്ന പശ്ചാത്തലത്തിൽ പദ്ധതിയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യോഗം. ഇതിൽ അനുമതി ലഭിക്കുന്നമുറയ്‌ക്ക് മന്ത്രിസഭാ അനുമതി തേടും.

ഈ പദ്ധതികൾ പൂർത്തിയാകുന്നതിനായി നിരവധി വർഷങ്ങളെടുക്കുമെന്നാണു കണക്കാക്കുന്നത്. 97 തേജസ് വിമാനങ്ങൾ നിർമിക്കുന്നതിനായി 55,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം 2021ൽ 83 തേജസ് വിമാനങ്ങൾ നിർമിക്കുന്നതിന് എച്ച്എഎല്ലിന് കരാർ നൽകിയിട്ടുണ്ട്. 46,898 കോടി മുടക്കിയാണ് ഇവ നിർമിക്കുന്നത്. ഇവ 2024–2028 കാലഘട്ടത്തിൽ ലഭിക്കുമെന്നാണു കരുതുന്നത്.

ഐഎൻഎസ് വിക്രാന്തിന്റെ അതേ പതിപ്പായാണ് വിമാന വാഹിനി കപ്പൽ നിർമിക്കുക. കൊച്ചി കപ്പൽശാലയിൽ 40,000 കോടി ചെലവിട്ടാകും ഇവയുടെ നിർമാണം. ഇത് പൂർത്തിയാകാൻ 8 മുതൽ 10 വർഷം വരെയെടുക്കുമെന്നാണ് അനുമാനം. 156 പ്രചണ്ഡ് ഹെലികോ‌പ്റ്റുകൾക്കായി 45,000 കോടിയാണ് ചെലവ്. 

English Summary:

India set to kick off 3 mega defence projects worth Rs 1.4 lakh crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com