ADVERTISEMENT

മോർബി (ഗുജറാത്ത്)∙ ശമ്പളം ചോദിച്ച ദലിത് യുവാവിന്റെ വായിൽ ചെരിപ്പ് തിരുകുകയും മാപ്പു പറയിക്കുകയും ചെയ്തതിനു സ്ഥാപന ഉടമയായ വിഭൂതി പട്ടേലിന് (റാണിബ) എതിരെ കേസെടുത്തു. ടെറസിലേക്കു വലിച്ചിഴയ്ക്കുകയും മർദിക്കുകയും ചെയ്തതായും നീലേഷ് ഡൽസാനിയ (21) നൽകിയ പരാതിയിൽ പറയുന്നു.

റാണിബ ഇൻഡസ്ട്രീസിൽ 12,000 രൂപ ശമ്പളത്തിൽ കഴിഞ്ഞ മാസമാദ്യമാണു നീലേഷിനെ നിയമിച്ചത്. എന്നാൽ ഒക്ടോബർ 18ന് കാരണം കൂടാതെ പുറത്താക്കി. 16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോൾ ഫോണെടുക്കാതെയായി.

നീലേഷും സഹോദരൻ മെഹുലും അയൽവാസിയും ഓഫിസിൽ ചെന്നപ്പോൾ വിഭൂതിയുടെ സഹോദരൻ ഓം പട്ടേൽ കൂട്ടാളികളുമായി ആക്രമിച്ചു എന്നാണു കേസ്. നീലേഷ് എത്തിയത് പണം കൊള്ളയടിക്കാനാണെന്ന മട്ടിൽ വിഡിയോ ചിത്രീകരിക്കുകയും ചെയ്തതായി പരാതിയുണ്ട്. 

English Summary:

Dalit Man Forced to Hold Former Employer’s Footwear in Mouth After Asking for Salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com