ADVERTISEMENT

തൃശൂർ∙ അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധികയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിൽ കണ്ടെത്തിയത്. ഊരിലെത്തി ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സംഭവം പുറംലോകം അറിഞ്ഞതോടെ വയോധികയുടെ അടുത്തെത്തി ആവശ്യമായ ചികിത്സ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാകലക്ടർ വി.ആർ. കൃഷ്ണതേജ നിർദേശം നൽകി. 

മലക്കപ്പാറയിൽ നിന്ന് നാലുകിലോമീറ്റർ ഉള്ളിലാണ് വീരൻകുടി ആദിവാസി ഊരുള്ളത്. ഊരിലേക്കെത്താൻ റോഡോ മറ്റുസൗകര്യങ്ങളോ ഇല്ല. ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തു നിന്ന് ഈ ഭാഗത്തേക്ക് യാതൊരുവിധ ശ്രദ്ധയും എത്തുന്നില്ലെന്ന് പലതവണ ഊരിലുള്ളവർ പരാതിപ്പെട്ടിരുന്നു. ഏഴുകുടുംബങ്ങളാണ് ഈ ഊരിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഴിയുന്നത്. അസുഖബാധിതരാകുന്നവരെ നാലുകിലോമീറ്ററോളം കാട്ടിലൂടെ തോളിൽ ചുമന്നാണ് പുറത്തെത്തിക്കുന്നത്. ഊരിലെത്തി കമലമ്മപാട്ടിക്ക് ചികിത്സ നൽകണമെന്ന് നേരത്തെ തന്നെ ഊരിലുള്ളവർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. 

English Summary:

An Elderly Woman Was Found Worm-Eaten In The Tribal Village Malakkappara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com