ആദ്യം പുക, പിന്നാലെ തീ ഉയർന്നു; തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് തീപിടിച്ച് നശിച്ചു
Mail This Article
×
തൊടുപുഴ∙ തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് തീപിടിച്ച് നശിച്ചു. കോലാനിയിൽ ഇംസൺ പാപ്പച്ചൻ ഓടിച്ച ബൈക്കാണ് തീപിടിച്ച് നശിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെ കോലാനി പഞ്ചവടി പാലത്തിനടുത്തായിരുന്നു സംഭവം. ഇയാളുടെ ചേട്ടൻ ശ്രയാംസിന്റെ പേരിലുള്ളതാണ് ബൈക്ക്. തീ പടർന്ന ഉടനെ ബൈക്ക് നിർത്തി ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
ഇംസൺ ബൈക്കിൽ പുറത്തേക്ക് ഇറങ്ങിയപ്പോൾ കാലിന് സമീപം ചൂട് തോന്നുകയായിരുന്നു. പിന്നാലെയാണ് പുക ഉയർന്ന് തീപിടിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം അറിയുന്നതിനായി മോട്ടർ വാഹനവകുപ്പ് പരിശോധന നടത്തേണ്ടതുണ്ട്.
English Summary:
Bike catches fire while driving
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.