ADVERTISEMENT

മലപ്പുറം∙ നവകേരള സദസ്സിൽ പി.വി.അൻവർ എംഎൽഎക്കെതിരെ പരാതി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച്  അനധികൃതമായി പി.വി.അൻവർ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണു പരാതി.

താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിലാണ് പരാതി ലഭിച്ചത്.

ഭൂമി പിടിച്ചെടുത്ത് ആദിവാസികൾക്കും ഭൂരഹിതർക്കും വിതരണം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  പൊതുപ്രവർത്തകനായ കെ.വി.ഷാജിയാണ് പരാതി നൽകിയത്. 

English Summary:

Complaint against P.V. Anvar MLA in NavaKerala Sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com