ADVERTISEMENT

കൊല്ലം∙ കേരളം ഉറക്കമൊഴിഞ്ഞ ഒരു രാത്രിയാണു കടന്നുപോയത്. ആശങ്കകളും ആവലാതികളുമായി ഒരു ആറുവയസ്സുകാരിക്കായി നാടാകെ കാത്തിരുന്നു. നീണ്ട 20 മണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിൽ ആറുവയസ്സുകാരി അബിഗേൽ സാറ അമ്മയുടെ സുരക്ഷിത കരങ്ങളിലേക്ക് തിരിച്ചെത്തുന്നു. അബിഗേൽ സാറയെ കണ്ടുകിട്ടിയതോടെ കുടുംബാംഗങ്ങളുടെ മാത്രമല്ല നാട്ടുകാരുടെയും ശ്വാസം നേരെ വീണു.

ഇന്നലെ രാത്രി മുതല്‍ കുഞ്ഞിനെ തിരിച്ചു കിട്ടുന്നതിനായി കാത്തിരിക്കുകയായിരുന്നെന്നു നാട്ടുകാര്‍ സന്തോഷക്കണ്ണീരോടെ പറഞ്ഞു. ‘‘ സന്തോഷം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അത്രയ്ക്കും പ്രാർഥനയുണ്ടായിരുന്നു. ടിവിയിലൂടെ കുഞ്ഞിനെ കണ്ടു. സിനിമയില്‍ മാത്രമാണ് ലക്ഷങ്ങള്‍ ചോദിക്കുന്നതൊക്കെ കണ്ടിട്ടുള്ളത്. സഹിക്കാന്‍ പറ്റുന്നില്ല. എടുത്തുകൊണ്ടു നടന്ന കുഞ്ഞാണ്. ഇന്നലെ രാത്രി തൊട്ടേ കാത്തിരിക്കുവല്ലിയോ- നാട്ടുകാരിയായ സ്ത്രീ പൊട്ടിക്കരഞ്ഞു കൊണ്ടു പ്രതികരിച്ചു.

കുഞ്ഞിനെ സുരക്ഷിതമായി തിരികെ കിട്ടിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരുവിധ സൂചനകളുമില്ല. ഇവർ സമർഥമായി രക്ഷപ്പെട്ടു. കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിലാണ് ഉച്ചയോടെ പെൺകുട്ടിയെ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽനിന്നും വെള്ളവും മറ്റും നൽകിയശേഷം കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. വൈദ്യപരിശോധനയ്ക്കുശേഷം കുഞ്ഞിനെ വീട്ടിലെത്തിക്കും. കടുംനീലയിൽ പൂക്കളുള്ള ഫ്രോക്ക് ആണ് കുട്ടിയുടെ വേഷം. 

English Summary:

People respond after police found Abigel Sara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com