ADVERTISEMENT

തിരുവനന്തപുരം∙ ഓയൂരിൽനിന്ന് കാണാതായ ആറു വയസ്സുകാരിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ, സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസ് സംവിധാനത്തെയും പരിഹസിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ‘എഐ ക്യാമറവച്ച് കുട്ടിയെ കണ്ടെത്താൻ പറ്റിയോ’ എന്ന ചോദ്യമുന്നയിച്ച് ആരംഭിക്കുന്ന ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ പരിഹാസം. എല്ലാ മലയാളികളും കുഞ്ഞിനെ കണ്ടെത്താനായി ഫോട്ടോ ഉൾപ്പെടെ പങ്കുവച്ചിട്ടും ഒരു പോസ്റ്റ് പോലുമിടാതിരുന്ന മുഖ്യമന്ത്രിക്ക്, കുഞ്ഞിനെ കിട്ടിയപ്പോൾ അഭിവാദ്യം അർപ്പിച്ച് പോസ്റ്റിട്ട മന്ത്രി മുഹമ്മദ് റിയാസിനെയും രാഹുൽ പരിഹസിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന്റെ പൂർണരൂപം:

എഐ ക്യാമറ വച്ച് കുട്ടിയെ കണ്ടെത്താൻ പറ്റിയോ? 
ഇല്ല 
സൈബർ ഫോഴ്സിനു ട്രാക്ക് ചെയ്യാൻ പറ്റിയോ?
ഇല്ല 

ട്രാഫിക് പൊലീസിനു വണ്ടി കണ്ടെത്താൻ പറ്റിയോ? 
ഇല്ല 
പൊലീസ് കോമ്പിങ്ങിൽ കുട്ടിയെ കണ്ടെത്താൻ പറ്റിയോ? 
ഇല്ല 
രണ്ട് മന്ത്രിമാരുള്ള ജില്ലയായിട്ട് ആരെങ്കിലും വന്നോ? 
ഇല്ല 
സ്ഥലം എംഎൽഎ കൂടിയായ ചിഞ്ചു റാണി 'റണ്ണിങ് ക്യാബിനറ്റിൽ' നിന്നു വന്നോ? 
ഇല്ല 
പതിനഞ്ചോളം അത്യാധുനിക ക്യാമറയും, കമ്മിഷണറുടെ ഓഫിസിന്റെയും പൊലീസ് ക്യാംപിന്റെയും ഒക്കെ അടുത്തുള്ള ആശ്രാമം മൈതാനം പോലെ ആൾക്കൂട്ട സ്ഥലത്തു കുട്ടിയെ വിട്ടിട്ട് പ്രതികളെ പിടിക്കാൻ പോലിസിനു കഴിഞ്ഞോ? 
ഇല്ല 

ഒന്നും വേണ്ട നാട്ടിൽ എല്ലാ മനുഷ്യരായിട്ടുള്ള മലയാളികളും കുഞ്ഞിനെ കണ്ടെത്താനായി അവളുടെ ഫോട്ടോ പങ്കുവച്ചിട്ടും മുഖ്യമന്ത്രി ഒരു പോസ്റ്റെങ്കിലുമിട്ടോ? 
ഇല്ല 

എന്നിട്ടും കുഞ്ഞിനെ കിട്ടിയപ്പോൾ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് പോസ്റ്റിട്ടത് ആരാ? 
മുഹമ്മദ് റിയാസ് . 

ആരാ മുഹമ്മദ് റിയാസ്? 
കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി..... 

ശരി മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ.....

English Summary:

Youth Congress President Blasts Pinarayi Vijayan's Administration Over Missing Child Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com