കരിങ്കൊടി വീശിയാൽ തിരിച്ചു കൈവീശും; വെറുതെ ബസിനു മുന്നിൽ ചാടി ജീവൻ കളയരുത്: മുഖ്യമന്ത്രി
Mail This Article
മലപ്പുറം∙ നവകേരള ബസിനു നേരെ കരിങ്കൊടി വീശിയാല്‍ തിരിച്ച് കൈവീശുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെറുതേ ബസിന് മുന്നില്‍ ചാടി ജീവന്‍ കളയരുതെന്നാണ് താന്‍ പറഞ്ഞതെന്നും കരിങ്കൊടിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ പരിപാടി സ്ഥലത്തേക്ക് വരുമ്പോഴും രണ്ടുമൂന്നുപേര്‍ കരിങ്കൊടി വീശിയെന്നും അവര്‍ക്ക് നേരെ താന്‍ കൈവീശിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടം പറ്റുമെന്നുള്ളത് കൊണ്ടാണ് ചിലര്‍ മാതൃകാപരമായി കരിങ്കൊടിയുമായെത്തുന്നവരെ തള്ളി മാറ്റുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നവകേരള യാത്ര ബഹിഷ്കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം ജനങ്ങൾ തള്ളി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സദസ്സുകളിലെത്തുന്ന ജനക്കൂട്ടം ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധയിടങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനത്തിനു കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.