ADVERTISEMENT

ന്യൂഡൽഹി∙ ഗോലാൻ കുന്നുകളിൽനിന്ന്  ഇസ്രയേൽ പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുഎൻ പൊതുസഭ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ. പ്രമേയത്തെ പിന്തുണച്ച് വോട്ടു ചെയ്ത 91 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും.  ഇന്ത്യയ്ക്കു പുറമേ ബംഗ്ലദേശ്, പാക്കിസ്ഥാൻ, നേപ്പാൾ, ചൈന, ലെബനൻ, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. 

ഇസ്രയേൽ അടക്കം എട്ടു രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ 62 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നു. ഓസ്ട്രേലിയ, യുകെ, യുഎസ്എ, പലാവു, മൈക്രോനേഷ്യ, കാനഡ, മർഷാൾ ദ്വീപുകൾ എന്നിവയാണ് എതിർത്തത്. യുക്രെയ്ൻ, ഫ്രാൻസ്, ജർമനി, ഡെൻമാർക്, ബെൽജിയം, ജപ്പാൻ, കെനിയ, പോളണ്ട്, ഓസ്ട്രിയ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്.

കഴിഞ്ഞ ദിവസമായിരുന്നു വോട്ടെടുപ്പ്. 1967ലെ ആറു ദിന യുദ്ധത്തിൽ സിറിയയിൽനിന്ന് ഇസ്രയേൽ പിടിച്ചെടുത്ത പ്രദശമാണ് ഗോലാൻ കുന്നുകൾ. ഇവിടെനിന്ന് ഒഴിഞ്ഞു പോകണമെന്ന് ഐക്യരാഷ്ട്ര സംഘടനയടക്കം രാജ്യാന്തര സംഘടനകൾ നിരവധി തവണ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നതാണ്.

English Summary:

India supports UN resolution calling upon Israel to withdraw from Golan Heights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com