ADVERTISEMENT

മുംബൈ∙ കാണാതായ ആറു വയസ്സുകാരനെ കണ്ടെത്തി മുംബൈ പൊലീസിന്റെ സ്നിഫർ ഡോഗ് ‘ലിയോ’. കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിനെ സമീപിച്ച് മുക്കാൽ മണിക്കൂറിനുള്ളിലാണ് ലിയോ കുട്ടിയെ കണ്ടെത്തിയത്. ടീ ഷർട്ടിന്റെ ഗന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ലിയോ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

നവംബർ 23ന് മുംബൈ പവായിലെ അശോക് നഗർ ചേരിയിലെ കുടിലിനു സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 24ന് രാത്രി പൊലീസിനെ സമീപിച്ചു.

ചേരിയിൽ സിസിടിവി ഇല്ലാത്തതിനാൽ, മുംബൈ പൊലീസ് ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കുകയായിരുന്നു. തുടർന്ന് സ്‌നിഫർ ഡോഗ് ലിയോ, കുട്ടിയുടെ ടീ ഷർട്ടിന്റെ ഗന്ധത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ കണ്ടെത്തി.

പൊലീസ് ലിയോയെ കുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോയാണ് ടീ ഷർട്ടിന്റെ ഗന്ധമെടുത്തത്. അംബേദ്കർ ഉദ്യാനിലെ അശോക് ടവർ പ്രദേശത്താണ് പിന്നീട് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary:

How Sniffer Dog 'Leo' Found Missing Mumbai Child, 6, Within Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com