ADVERTISEMENT

കണ്ണൂർ∙ പെരിങ്ങത്തൂരില്‍ കിണറ്റിൽ വീണ പുലി ചത്തു. ബുധനാഴ്ച രാവിലെ കിണറ്റിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് പുറത്തെത്തിച്ച് കൂട്ടിലാക്കി പരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. അവശനിലയിലായിരുന്നു പുലി. കൂട്ടിലാക്കി അൽപസമയത്തിനകമാണ് ചത്തതെന്നാണ് വിവരം. 

കിണറ്റിനുള്ളിൽ വലയിറക്കി പുലിയെ അതിനുള്ളിൽ കയറ്റി പകുതി ദൂരം ഉയർത്തിയ ശേഷമാണു മയക്കുവെടി വച്ച് പുറത്തെത്തിച്ചത്. തുടർന്ന് കൂട്ടിലേക്ക് മാറ്റി കണ്ണവത്തെത്തിക്കുകയായിരുന്നു. പുലിയുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച വയനാട്ടിൽ വച്ചു നടത്തും. 

കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് അതിനു സമീപമാണ് പുലിയെ കയറ്റാനുള്ള കൂട് വച്ചിരുന്നത്. കിണറ്റിൽ രണ്ടര കോല്‍ വെള്ളമുണ്ടായിരുന്നു. ഇതു വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനായിരുന്നു ഡിഎഫ്ഒ അനുമതി നൽകിയത്. വനം വകുപ്പിന്റെ വയനാട്ടിൽ നിന്നുള്ള സംഘം എത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. വെറ്ററിനറി സർജൻ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്. 

മലിൽ സുനീഷിന്റെ വിട്ടുവളപ്പിലെ കിണറ്റിൽ വീണ പുലിയെ രാവിലെയാണ് കണ്ടെത്തിയത്. പെരിങ്ങത്തൂർ പോലുള്ള ന‍ഗര പ്രദേശത്തേക്ക് പുഴ കടന്നായിരിക്കാം പുലി എത്തിയതെന്ന് ഡിഎഫ്ഒ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com