ബിഹാറിൽ ഉറുദു വിദ്യാലയങ്ങൾക്ക് ഞായറാഴ്ചയ്ക്കു പകരം വെള്ളിയാഴ്ച അവധി; വേനലവധി 30 ദിവസമാക്കി
Mail This Article
പട്ന∙ ബിഹാറിൽ ഉറുദു വിദ്യാലയങ്ങൾക്ക് ഞായറാഴ്ചയ്ക്കു പകരം വെള്ളിയാഴ്ച അവധിയാക്കി സർക്കാർ ഉത്തരവിറക്കി. വേനലവധി 20 ദിവസത്തിൽനിന്ന് 30 ദിവസമാക്കി വർധിപ്പിച്ചു. വേനലവധി ദിനങ്ങൾ കൂട്ടിയതു കാരണമാണു മറ്റു അവധി ദിനങ്ങളിൽ ചിലത് ഒഴിവാക്കേണ്ടി വന്നതെന്നു വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു.
സർക്കാർ സ്കൂളുകളിൽ ഹിന്ദു ഉത്സവ അവധി ദിനങ്ങൾ വെട്ടിക്കുറച്ചെന്നും മുസ്‌ലിം അവധി ദിനങ്ങൾ കൂട്ടിയെന്നും ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം. ഹിന്ദു ഉത്സവങ്ങളായ തീജ്, ജിതിയ, രക്ഷാബന്ധൻ, സരസ്വതി പൂജ, ജന്മാഷ്ടമി, രാമനവമി, ഭായ്ദുജ്, ശിവരാത്രി ദിനങ്ങളിൽ അടുത്ത വർഷം അവധിയുണ്ടാകില്ല.
ഹിന്ദു ഉത്സവങ്ങളിൽ ഹോളി, ദീപാവലി, ദുർഗാപൂജ, ഛഠ് ദിനങ്ങളിൽ അവധിയുണ്ടാകും. അതേസമയം, മുസ്‌ലിം പുണ്യദിനങ്ങളായ റമസാനും ബക്രീദിനും മൂന്നു ദിവസം വീതം അവധി നൽകി.