വട്ടപ്പാറയിൽനിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി; കന്യാകുമാരിയിലുണ്ടെന്ന് വിളിച്ചറിയിച്ചത് കുട്ടികൾതന്നെ

Mail This Article
തിരുവനന്തപുരം∙ വട്ടപ്പാറയിൽനിന്നു കാണാതായ മൂന്നു സ്കൂൾ വിദ്യാർഥികളെയും കന്യാകുമാരിയിൽനിന്നു കണ്ടെത്തി. കുട്ടികൾ തന്നെയാണ് എവിടെയാണ് ഉള്ളത് എന്ന വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്. വട്ടപ്പാറ പൊലീസ് കന്യാകുമാരിയിൽ പോയി കുട്ടികളെ തിരിച്ചെത്തിച്ചു.
വട്ടപ്പാറ എൽഎംഎസ് സ്കൂൾ വിദ്യാർഥികളായ സിദ്ധാർഥ്, ആദിത്യൻ, രഞ്ജിത് എന്നിവരെ ഇന്നലെ വൈകിട്ടാണ് കാണാതായത്. സ്കൂളിലേക്ക് എന്നു പറഞ്ഞാണ് മൂവരും വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്തിയില്ല.
വഴിയിൽവച്ച് സ്കൂൾ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് മൂവരും നെടുമങ്ങാടു ഭാഗത്തേക്കു പോയതായി പൊലീസ് കണ്ടെത്തിയിരുന്നു. രാത്രിയായിട്ടും കുട്ടികൾ മടങ്ങി വരാതിരുന്നതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. കുട്ടികൾ വട്ടപ്പാറ ബസ് സ്റ്റാൻഡിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടികൾ തന്നെ കന്യാകുമാരിയിലുണ്ടെന്ന് വീട്ടിൽ വിളിച്ച് അറിയിച്ചത്.