ADVERTISEMENT

കോഴിക്കോട്∙ പേരാമ്പ്രയിൽവച്ചു നടക്കുന്ന റവന്യൂജില്ലാ കലാമേളയോട് അനുബന്ധിച്ച് വിദ്യാർഥികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണമെന്നു സ്കൂൾ അധികൃതർ. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മിഡിയം ഹൈസ്കൂൾ പ്രധാന അധ്യാപിക ഇതുസംബന്ധിച്ചു കുട്ടികൾക്ക് അയച്ച നോട്ടിസ് പുറത്തുവന്നു.

ഒരു കിലോ പഞ്ചസാരയോ അല്ലെങ്കിൽ 40 രൂപ കൊണ്ടുവരുകയോ വേണമെന്നാണു പ്രധാന അധ്യാപികയുടെ നിർദേശം. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി. ഓരോ സ്കൂളിനും ഓരോ ഇനങ്ങൾ വിദ്യാഭ്യാസവകുപ്പു നൽകിയിട്ടുണ്ട്.

English Summary:

Headmistress send notice to students demanding to bring sugar for Revenue District Kalolsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com