ADVERTISEMENT

കൊല്ലം∙ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്ന് പിടിയിലായ പത്മകുമാർ പൊലീസിനോട് പറഞ്ഞതായി വിവരം.  മകൾക്ക് നഴ്സിങ് പ്രവേശനം ലഭിക്കുന്നതിന് അ‍ഞ്ച് ലക്ഷം രൂപ നൽകി. എന്നാൽ പ്രവേശനം ലഭിച്ചില്ല. പണവും തിരിച്ചു കിട്ടിയില്ല. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കുടുംബത്തെ ഭീഷണിപ്പെടുത്തുക എന്ന പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ മറ്റൊരു സംഘം സഹായിച്ചതായും ഇയാൾ മൊഴി നൽകിയതായാണ് സൂചന.

രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടുപോയി പണം ചോദിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ആൺകുട്ടി പ്രതിരോധിച്ച് രക്ഷപ്പെട്ടു. ഇതോടെയാണ് വിവരം പുറത്തായത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി അച്ഛനെ ഭീഷണിപ്പെടുത്താനായിരുന്നു സംഘം ലക്ഷ്യം വച്ചത്. രണ്ടു കുട്ടികളെയും കുറച്ചു ദിവസം നിരീക്ഷിച്ചിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. തെങ്കാശിയിൽനിന്നു കൊല്ലത്തേക്കു വരുന്നതിനിടെ വാഹനത്തിൽവച്ച് പൊലീസിനു നൽകിയ മൊഴിയിലാണ് പത്മകുമാർ ഇക്കാര്യം പറഞ്ഞത്.

പത്മകുമാറിന് ചിറക്കരയിൽ ഫാം ഉള്ളതായി നാട്ടുകാർ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ ചിറക്കര ഭാഗത്തേക്ക് പോയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.  പത്മകുമാറിന്റെ മൂന്നു കാറുകൾ പിടികൂടിയതായാണ് വിവരം. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായിരുന്ന പത്മകുമാർ അടുത്തിടെ ബുദ്ധിമുട്ടിലായിരുന്നു എന്നും നാട്ടുകാർ പറഞ്ഞു. തമിഴ്നാട്ടിലും പത്മകുമാറിന് ഇടപാടുകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു.

English Summary:

Kollam child kidnapping; Statement of accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com