ADVERTISEMENT

കോഴിക്കോട്∙ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്ന പരാതിയെത്തുടര്‍ന്ന് റീപോളിങ് നടന്ന കുന്ദമംഗലം ഗവണ്‍മെന്റ് കോളജില്‍ കെഎസ്‌യു–എംഎസ്എഫ് സഖ്യത്തിന് വൻ വിജയം. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് നടത്തിയ റീപോളിങ് ഫലം കൂടി ചേര്‍ത്താണ് യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം നടത്തിയത്. ബാലറ്റ് പേപ്പര്‍ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. ഫലം വന്നപ്പോൾ മുഴുവന്‍ ജനറല്‍ സീറ്റും കെഎസ്‌യു–എംഎസ്എഫ് സഖ്യം നേടി.

ബൂത്ത് രണ്ട് ഉൾപ്പെടുന്ന ഇംഗ്ലിഷ്, മാത്തമാറ്റിക്സ് വിഭാഗം വിദ്യാർഥികൾക്കുമാത്രമാണ് കോളജിലേക്കു പ്രവേശനം അനുവദിച്ചത്. എസ്എഫ്ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ചതോടെ കെഎസ്‌യു – എംഎസ്എഫ് പ്രവർത്തകർ കോടതിയെ സമീപിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ അനുകൂല വിധി നേടുകയായിരുന്നു.

വോട്ടെണ്ണൽ നടന്ന ഒന്ന്, മൂന്ന് ബൂത്തുകളിൽ കെഎസ്‌യു – എംഎസ്എഫ് മുന്നണി മുന്നിട്ടു നിൽക്കുമ്പോഴാണ് ബാലറ്റ് പേപ്പറുകൾ നശിപ്പിക്കപ്പെട്ടത്. 90% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പർ നശിപ്പിച്ചുവെന്നുമാണ് ഹർജിയിൽ പറയുന്നത്. ബാലറ്റ് പേപ്പർ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

English Summary:

Kunnamangalam Govt College holds crucial repolling: Union election Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com