ADVERTISEMENT

മലപ്പുറം∙ നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ യൂട്യൂബർക്കുനേരെ വീണ്ടും ആക്രമണം നടന്നുവെന്ന് പരാതി. മലപ്പുറം സ്വദേശി നിസാറിനാണ് വീണ്ടും മർദനമേറ്റത്. അരീക്കോട് പൊലീസ് സ്റ്റേഷൻ കോംപൗണ്ടിന് അകത്തുവച്ചായിരുന്നു മർദ്ദനം. അക്രമത്തിൽ പരുക്കേറ്റ നിസാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം അരീക്കോട് നടന്ന നവകേരള സദസ്സിൽ കെട്ടിട പെർമിറ്റ് വിഷയത്തിൽ പരാതി നൽകാനെത്തിയ നിസാറിനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തിരുന്നു. വിലപിടിപ്പുള്ള ഫോൺ പിടിച്ചുവാങ്ങി പുറത്താക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥ ചർച്ചകൾക്കായി ഇന്ന് അരീക്കോട് സ്റ്റേഷനിൽ എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ ഇവിടെവച്ച് വീണ്ടും മർദ്ദനം ഉണ്ടാകുകയായിരുന്നുവെന്ന് നിസാർ പറഞ്ഞു.

ഡിവൈഎഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് നിസാർ പറഞ്ഞു. ‘‘നാലുമണിയായപ്പോൾ അരീക്കോട് സ്റ്റേഷനിൽനിന്ന് വീണ്ടുമെന്നെ വിളിച്ചു. സ്റ്റേഷൻ കോംപൗണ്ടിൽ പരാതി കൊടുക്കുന്ന മുറിയിലേക്ക് എന്നെ വിളിച്ചിരുത്തി. അവിടെ വാക്കുതർക്കമുണ്ടായി അവരെന്നെ വീണ്ടും ആക്രമിച്ചു’’ – ആശുപത്രിയിൽവച്ച് നിസാർ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി നല്ല പരിപാടിയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘‘7605 നിവേദനങ്ങളാണ് അവിടെനിന്നു ലഭിച്ചത്. അത്രയും പേർ സുഗമമായി നിവേദനം കൊടുത്തിട്ട് അവിടെനിന്നുപോയി. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഒരു പ്രശ്നവും ഉണ്ടാകാത്ത കാര്യത്തിൽ പ്രശ്നം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലയാളുകൾ കെട്ടിച്ചമയ്ക്കുന്ന കാര്യം മാത്രമാണിത്. 7605 ആളുകൾ പങ്കെടുത്ത പരിപാടിയാണ് നിങ്ങൾ കൊച്ചായി കാണുന്നത്’’ – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

English Summary:

YouTuber Nisar Faces Renewed Violence in Navakerala Complaint Spat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com