‘ബുദ്ധികേന്ദ്രം അനിതാകുമാരി’, കൃത്യം ആസൂത്രണം ചെയ്തത് പ്രതികൾ എല്ലാവരും ചേർന്നെന്ന് എഡിജിപി
Mail This Article
കൊല്ലം∙ ആയുരിലെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കൃത്യം ആസൂത്രണം ചെയ്തതു പ്രതികൾ എല്ലാവരും ചേർന്നെന്ന് എഡിജിപി എം.ആർ.അജിത് കുമാർ. പത്മകുമാറിന്റെ ഭാര്യയാണു ബുദ്ധികേന്ദ്രമെന്നാണു ഞങ്ങളുടെ ഊഹമെന്നും എഡിജിപി പറഞ്ഞു.
‘‘പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കഴിഞ്ഞ നാലുദിവസമായി കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണു പ്രതികളെ ചോദ്യംചെയ്തത്. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തുനിന്നു വലിയ എതിർപ്പുണ്ടായിരുന്നില്ല. ഓട്ടോ ഡ്രൈവർ പ്രതിയല്ല. പാരിപ്പള്ളിയിൽ വന്നതിനുശേഷം പ്രതികൾ ഓട്ടോയിൽ കയറിപ്പോയി എന്നുമാത്രമേ ഉള്ളു.
മൊബൈൽ ഉപയോഗിക്കാൻ പാടില്ലെന്നു പ്രതികൾക്ക് അറിയാമായിരുന്നു. പ്രതികളുടെ വീടിനു തൊട്ടുതാഴെ ഒരു കടയുണ്ട്. അവിടെ കടയുടെ മൊബൈൽ നമ്പർ എഴുതിവച്ചിട്ടുണ്ട്. മൊബൈൽ നമ്പർ എടുത്തു. കുട്ടി സുരക്ഷിതയാണെന്നും ഇന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുമെന്നും അവർ കടലാസിൽ എഴുതി. ഇത് അനിതാകുമാരി പയ്യനു കൊടുത്തു. പക്ഷേ അവിടെയുണ്ടായ പിടിവലിയിൽ കുറിപ്പു വണ്ടിയ്ക്കകത്തു തന്നെ വീണു’’ –എഡിജിപി പറഞ്ഞു.